കേസില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് കൂടിയായ എം. സി. കമറുദ്ദീന് എംഎല്‍എ അറസ്റ്റിലായതിനു തൊട്ടുപിറകെയാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എംസി ഖമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസിപി വിവേക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചെന്ന് എസിപി വ്യക്തമാക്കി